ഒരു ചോരഞരമ്പെങ്കിലും
ബാക്കിവച്ചേക്കുക..
ഒടുവിലുഴറി നില്‍ക്കുമ്പോള്‍
ഊര്‍ധ്വ ശ്വാസത്തിനു
ബലിക്കെടുക്കാം..
  
തിരിച്ചു ചെല്ലണമെന്നു കാല-
മൊടുവില്‍ കിതച്ചു നില്‍ക്കുമ്പോള്‍
ജീവിച്ചിരിക്കുന്ന ഒരു വേര്,
ഒരു ഞരമ്പെങ്കിലുമിട്ടേച്ചു പോവുക..
വളര്‍ത്തിയതിന്റെയും,
വിശപ്പാറ്റിയതിന്റെയും,
വിസ്മയിപ്പിച്ചതിന്റെയും,
ചോര വാറ്റി പാല്‍ ചുരത്തി.
താനാക്കിയതിന്റെയും,
താരാട്ടുപാടിയതിന്റെയും,
രക്ത സാക്ഷ്യം....
ഒരു പച്ച ഞരമ്പു മുറിക്കാതെ
കാത്തു വയ്കണം...
അതിര്‍വരമ്പുകള്‍ മാഞ്ഞു
പോകുന്ന നാള്‍ ...
അക്കരെയിക്കരെ നീന്താന്‍
കഴിയാത്ത നാള്‍..
നീയും ഞാനും തിരിച്ചറിയാത്തനാള്‍..
ഈ വേരിലൂടെ നമുക്ക് തിരിച്ചു
പോകണം......
ഒരു മണ്‍ കുടത്തിലിട്ടു നീല ഞരമ്പ്
ബുര്‍ജ്ജു കേരളത്തിന്റെ കടയ്ക്കല്‍
കുഴിച്ചു മൂടണം......
ബാക്കിവച്ചേക്കുക..
ഒടുവിലുഴറി നില്‍ക്കുമ്പോള്‍
ഊര്‍ധ്വ ശ്വാസത്തിനു
ബലിക്കെടുക്കാം..
തിരിച്ചു ചെല്ലണമെന്നു കാല-
മൊടുവില്‍ കിതച്ചു നില്‍ക്കുമ്പോള്‍
ജീവിച്ചിരിക്കുന്ന ഒരു വേര്,
ഒരു ഞരമ്പെങ്കിലുമിട്ടേച്ചു പോവുക..
വളര്‍ത്തിയതിന്റെയും,
വിശപ്പാറ്റിയതിന്റെയും,
വിസ്മയിപ്പിച്ചതിന്റെയും,
ചോര വാറ്റി പാല്‍ ചുരത്തി.
താനാക്കിയതിന്റെയും,
താരാട്ടുപാടിയതിന്റെയും,
രക്ത സാക്ഷ്യം....
ഒരു പച്ച ഞരമ്പു മുറിക്കാതെ
കാത്തു വയ്കണം...
അതിര്‍വരമ്പുകള്‍ മാഞ്ഞു
പോകുന്ന നാള്‍ ...
അക്കരെയിക്കരെ നീന്താന്‍
കഴിയാത്ത നാള്‍..
നീയും ഞാനും തിരിച്ചറിയാത്തനാള്‍..
ഈ വേരിലൂടെ നമുക്ക് തിരിച്ചു
പോകണം......
ഒരു മണ്‍ കുടത്തിലിട്ടു നീല ഞരമ്പ്
ബുര്‍ജ്ജു കേരളത്തിന്റെ കടയ്ക്കല്‍
കുഴിച്ചു മൂടണം......
