Friday, 19 July 2013

ജീവിതം

.....എത്രയൊക്കെ പൂരിപ്പിച്ചാലും
 അക്കങ്ങൾ  കൊഞ്ഞനം
 കുത്തുന്ന സമസ്യ ...
 അക്ഷരങ്ങൾ  തലതിരിഞ്ഞ പൂരണം....
ഒന്നെഴുതുമ്പോൾ 
 മറ്റൊന്ന് തെളിയുന്ന പുസ്തകം ....
ആരൊക്കെ കൈയ്യൊഴിഞ്ഞാലും,
 നടന്നു തീ൪ക്കേണ്ട യാത്ര .....

Sunday, 14 April 2013

കടം

ഞാനും അവനും നല്ല
കൂട്ടായിരുന്നു ... 
ഒരയ്യായിരം കടം 
ചോദിച്ച ശേഷം 
ഒരഞ്ചു വർഷത്തേക്ക് 
അവൻ എന്നോട് 
മിണ്ടിയതേ ഇല്ല ... 
ഞാൻ അവനോടും .... 
ഒരൻപതിനായിരം  
ചോദിക്കാഞ്ഞത് ഭാഗ്യമായി ...