അച്ഛന്റെ സ്വരത്തിന്
കഷ്ടപ്പാടിന്റെ നിറം
പലതിന്റെയും വിലയറിയുന്നത്
ആ സ്വരം കേൾക്കുമ്പോഴാണ്
ആ നിറം കാണുമ്പോഴാണ്.
അമ്മയുടെ സ്വരത്തിന്
ഇല്ലായ്മയുടെ നിറം
ആ നിറം സ്വരത്തിൽ നിറയുമ്പോഴാണ്
ഇല്ലായ്മയുണ്ടെന്ന്
ഞാനറിയുന്നത് .
അനിയത്തിയുടെ സ്വരം നിറയെ
ആവശ്യങ്ങളുടെ
വിവിധ വർണ്ണങ്ങളാണ് ,
അതു കേൾക്കുമ്പോഴാണ്
അവളു വലുതായെന്ന്
ഞാനറിയുന്നത് .
എന്റെ സ്വരങ്ങൾക്ക്
ഇപ്പോൾ നിറം നൽകാറില്ല ...
Wednesday, 25 November 2015
വീട്
Tuesday, 3 November 2015
ഓട്ടോഗ്രാഫ്
ചിതലെടുക്കട്ടെ,
നിന്റെ ശോകമാം പാട്ടും
മുറിയുന്ന മൗനവും
തീയെടുക്കട്ടെ,
രക്തം നിറച്ച് 
വാക്കുകൾ കോറിയ
നിന്റെയീ ഓർമ്മപ്പുസ്തകവും
ചാരമാവട്ടെ,
നമ്മുടെ പ്രണയവും, 
ഞാനും.....
Thursday, 17 September 2015
യൂണിഫോം .....
ആൾക്കൂട്ടത്തിനിടയിൽ, 
ആകാശത്തിലേക്ക്,
മിഠായികൾ
വാരിയെറിഞ്ഞപ്പോൾ,
ഓടാൻ തുടങ്ങിയ 
കാലുകളെ,
എത്ര പണിപ്പെട്ടാണെന്നോ
ബൂട്ടുകൾക്കുള്ളിൽ
ഒതുക്കി നിർത്തിയത് ...
അങ്ങാടിയിലാക്രമിക്കപ്പെട്ട,
പെങ്ങൾക്ക് നീതി കിട്ടാൻ, 
അടിച്ചമർത്തലിന്റെ 
അടിമച്ചങ്ങല പൊട്ടിക്കാൻ,    മുദ്രാവാക്യങ്ങളുയർന്നപ്പോൾ, 
ശത്രുപക്ഷത്തായിരുന്നിട്ടും,
കൈകൾ,
പാന്റിന്റെ കീശയിലൂക്കോടെ താഴ്ത്തി, മുഷ്ടി ചുരുട്ടി ...
കോലൈസും, കോഫിയും 
കിട്ടുന്ന കടയിൽ 
കോലൈസു തിന്നാൻ 
കൊതിയോടെ ചെന്നപ്പോൾ,
തുറിച്ചു നോട്ടങ്ങളുടെ വെളിച്ചം ..
ഊമ്പിക്കുടിക്കരുത് പോലും 
ഊതിക്കുടിക്കാം ..
ഉള്ളിലുള്ള എല്ലാ നിറങ്ങളെയു- 
മൊതുക്കുന്ന ഒരൊറ്റ
നിറമാണ് യൂണിഫോമിന് ....
